മാധ്യമങ്ങള്‍ എപ്പോഴും ഉള്ളതിനേക്കാള്‍ കൂടുതല്‍ കാണിക്കുവാന്‍ ശ്രമിക്കും. അതിനാല്‍ ഒരു കേസ് പരിഗണിക്കുമ്പോള്‍ മാധ്യമ വിചാരണയെ ഒരു ഘടകമായി പരിഗണിക്കരുത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ എങ്ങനെയാണ് മറ്റ് ഭരണ നിര്‍വഹണ സംവീധാനങ്ങളെ ബാധിക്കുന്നതെന്ന് ശ്രദ്ധിക്കണം.
കഴിഞ്ഞ ദിവസം പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സെപ്റ്റംബറില്‍ പരീക്ഷ നടത്താന്‍ സംസ്ഥാനം സജ്ജമാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. പരീക്ഷ ഒഴിവാക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നാണ് സര്‍ക്കാരിന്‍റെ വാദം.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജഡ്ജിമാര്‍ വീട്ടില്‍ ഇരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വാദം കേള്‍ക്കുക. സുപ്രീം കോടതിയും പരിസരങ്ങളും, ഓഫീസുമെല്ലാം അണുവിമുകതമാക്കിയാണ് കോടതി നടപടികള്‍ ഇന്ന് ആരംഭിക്കുക.